Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister M.B. Rajesh

ബാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ​​​​മ​​​​യം ദീർഘിപ്പിച്ചതല്ല ഏ​കീ​ക​രി​ച്ച​താ​ണ്: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

ക​​​​ണ്ണൂ​​​​ർ: ബാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ​​​​മ​​​​യം ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ച​​​​ത​​​​ല്ല, ഏ​​​​കീ​​​​ക​​​​രി​​​​ച്ച​​​​താ​​​​ണെ​​​​ന്നു മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ്. ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ നേ​​​​രത്തേ അ​​​​നു​​​​വ​​​​ദി​​​​ച്ച സ​​​​മ​​​​യം മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​കൂ​​​​ടി ബാ​​​​ധ​​​​ക​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ളും ഫീ​​​​സ് വാ​​​​ങ്ങു​​​​ന്നു. എ​​​​ന്നാ​​​​ൽ, കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്നു എ​​​​ന്ന പ്ര​​​​ശ്നം കു​​​​റേ​​​​ക്കാ​​​​ല​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​ന്നി​​​​ലു​​​​ള്ള​​​​താ​​​​ണെ​​​​ന്നും ത​​​​ളി​​​​പ്പ​​​​റ​​​​ന്പ് മാ​​​​ങ്ങാ​​​​ട്ടു​​​​പ​​​​റ​​​​ന്പി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നസ​​​​മ​​​​യം 9–12 ഉം ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ 9–1 ഉം ​​​​ആ​​​​ന്ധ്ര​​​​യി​​​​ൽ 10–12 ഉം ​​​​വ​​​​രെ​​​​യാ​​​​ണ്. ലൈ​​​​സ​​​​ൻ​​​​സ് ഫീ​​​​സ് കു​​​​റ​​​​വു​​​​മാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ 35 ല​​​​ക്ഷം എ​​​​ന്ന​​​​ത് ഏ​​​​കീ​​​​കൃ​​​​ത നി​​​​ര​​​​ക്കാ​​​​ണ്. ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നി​​​​കു​​​​തി കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്.

ടൂ​​​​റി​​​​സം കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളി​​​​ൽ ‍നി​​​​ന്നു​​​​കൊ​​​​ണ്ടു​​​​ള്ള ഇ​​​​ള​​​​വു​​​​ക​​​​ളാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​ത്. മീ​​​​റ്റിം​​​​ഗു​​​​ക​​​​ൾ, കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സു​​​​ക​​​​ൾ എ​​​​ന്നി​​​​വ വ​​​​രു​​​​മ്പോ​​​​ൾ പ്ര​​​​ത്യേ​​​​ക അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ഫൈ​​​​വ് സ്റ്റാ​​​​ർ ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​ക തു​​​​ക അ​​​​ട​​​​ച്ചാ​​​​ൽ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നു​​​​വ​​​​രെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാം.

ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ പ​​​​റ​​​​ഞ്ഞ​​​​തു കേ​​​​ട്ടി​​​​ട്ടി​​​​ല്ല

ബാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​മ​​​​യം കൂ​​​​ട്ടി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​ത്തോ​​​​ലി​​​​ക്കാ ​​​​സ​​​​ഭ പ​​​​റ​​​​ഞ്ഞ​​​​തു കേ​​​​ട്ടി​​​​ട്ടി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ഡീ​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​ര​​​​ല്ല. മ​​​​ദ്യം വ​​​​ർ​​​​ജി​​​​ക്കേ​​​​ണ്ട​​​​ത് ക​​​​ഴി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ളാ​​​​ണ്. മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണം. ആ​​​​ളു​​​​ക​​​​ളെ പി​​​​ന്തി​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും മാ​​​​ന​​​​സാ​​​​ന്ത​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യ​​​​ണം.

മ​​​​ദ്യ​​​​പി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല എ​​​​ന്ന് സി​​​​പി​​​​എം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ​​​ത്ത​​​​ന്നെ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. മ​​​​ദ്യ​​​​വ​​​​ർ​​​​ജ​​​​ന​​​​മാ​​​​ണു ന​​​​യം, നി​​​​രോ​​​​ധ​​​​ന​​​​മ​​​​ല്ല. മ​​​​ദ്യം ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തു​​​​വേ​​​​ണ്ടെ​​​​ന്നു വ​​​​ച്ചാ​​​​ൽ മ​​​​തി. മ​​​​ദ്യ​​​​വ്യ​​​​വ​​​​സാ​​​​യം ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ്ടു​​​​പി​​​​ടി​​​​ച്ച​​​​ത​​​​ല്ല. മ​​​​ദ്യം നി​​​​രോ​​​​ധി​​​​ച്ച സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്ഥി​​​​തി എ​​​​ന്താ​​​​ണ്. മ​​​​ദ്യ​​​നി​​​​രോ​​​​ധ​​​​നം ത​​​​ട്ടി​​​​പ്പാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ്ത​​​​ന്നെ പ​​​​റ​​​​ഞ്ഞു.

നി​​​​രോ​​​​ധ​​​​നം എ​​​​ന്ന​​​​ത് ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും വി​​​​ജ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടോ? പ​​​​ത്തു വ​​​​ർ​​​​ഷം കൊ​​​​ണ്ട് സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്തോ ചെ​​​​യ്തു എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പും കാ​​​​പ​​​​ട്യ​​​​വു​​​​മാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മു​​​​ള്ള പ്ര​​​​ശ്നം എ​​​​ന്ന നി​​​​ല​​​​യ്ക്ക് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. സ്വ​​​​കാ​​​​ര്യ സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ സ​​​​മ​​​​യം നീ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ​​​​വ​​​​രും അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണ്. ഫ​​​​യ​​​​ൽ തി​​​​ടു​​​​ക്ക​​​​ത്തി​​​​ൽ ഒ​​​​പ്പി​​​​ട്ടു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ശ​​​​രി​​​​യ​​​​ല്ല. വ​​​​ള​​​​രെ സാ​​​​വ​​​​ധാ​​​​ന​​​​മാ​​​​ണ് ഫ​​​​യ​​​​ൽ നീ​​​​ങ്ങി​​​​യ​​​​ത്. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഒക്‌ടോബറിൽത​​​​ന്നെ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നും ഇ​​​​ത് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷം സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

മദ്യത്തിന് പേരിടല്‍ മത്സരം: കൈകഴുകി മന്ത്രി

കൊ​​​ച്ചി: ബെ​​​വ്കോ പു​​​തു​​​താ​​​യി നി​​​ര്‍മി​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​​നു പേ​​​രും ലോ​​​ഗോ​​​യും നി​​​ര്‍ദേ​​​ശി​​​ക്കാ​​​ന്‍ മ​​​ത്സ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു പ​​​ങ്കി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.

മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ലു​​​ള്ള നി​​​ല​​​പാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ല മ​​​ത്സ​​​ര​​​മെ​​​ന്നും കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ എ​​​ന്ന​​​ നി​​​ല​​​യി​​​ൽ ബെ​​​വ്കോ​​​യാ​​​ണ് അ​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള​​​യു​​​മാ​​​യു​​​ള്ള ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ വ​​​രു​​​ന്ന ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ന്ത്രി അ​​​ടി​​​യ​​​ന്ത​​​ര നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​രോ​​​ഗേ​​​റ്റ് അ​​​ഡ്വ​​​ര്‍ടൈ​​​സ്‌​​​മെ​​​ന്‍റാ​​​ണു ബെ​​​വ്കോ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Up